Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 15 പേർ മരിച്ചു.

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 15 പേർ മരിച്ചു.


കൊൽക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ മരണം 15 പേർ മരിച്ചു. അറുപതിലേറെ പേർക്ക് പരിക്കേറ്റു. 
        സീല്‍ഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. അപകടത്തില്‍ കാഞ്ചൻജംഗ എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. മരിച്ചവരില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് റെയില്‍വേ ജീവനക്കാരുമുണ്ട്. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ മറ്റു ബോഗികളിലുണ്ടായിരുന്നവരെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.
    

Post a Comment

0 Comments

Ad Code

Responsive Advertisement