Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടു യാത്രക്കാരിൽ നിന്നായി 700 ഗ്രാമോളം സ്വർണ്ണം പിടിച്ചെടുത്തു.

രണ്ടു യാത്രക്കാരിൽ നിന്നായി 700 ഗ്രാമോളം സ്വർണ്ണം പിടിച്ചെടുത്തു.


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എഐയു ഉദ്യോഗസ്ഥർ നടത്തിയ പ്രൊഫൈലിങ്ങിൻ്റെ അടിസ്ഥാനത്തിൽ, ഒരു യാത്രക്കാരനെ എക്സിറ്റ് ഗേറ്റിൽ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ അരയിൽ ഒളിപ്പിച്ച 349.89 ഗ്രാം ക്രൂഡ് ചെയിനുകളും ഷൂവിൻ്റെ ഇൻസോളും കണ്ടെടുത്തു. സ്വർണ്ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്  കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
      മറ്റൊരു യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയതും (277.96 ഗ്രാം) വെള്ളി പൂശിയ സ്വർണ്ണ താക്കോലുകളും (2 എണ്ണം - 50.13 ഗ്രാം) ഉൾപ്പടെ 328.09 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. അയാൾ ധരിച്ചിരുന്ന ജീൻസിൻ്റെ പാളികൾക്കിടയിൽ വച്ചിരിക്കുന്ന തവിട്ട് നിറത്തിലുള്ള പേസ്റ്റിൻ്റെ ഒരു ബാൻഡ്, സ്വർണ്ണമെന്ന് സംശയിക്കുന്ന രണ്ട് വെള്ളി പൂശിയ താക്കോലുകൾ എന്നിവ പിടിച്ചെടുത്തു. ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement