Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോക്സോ കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ.

പോക്സോ കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ.




കോട്ടയം: പോക്സോ കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം വാഴച്ചിറ ഭാഗത്ത് വാഴച്ചിറ കിഴക്കേപറമ്പ് വീട്ടിൽ മഞ്ജു വി. തോമസ് (46), ആലപ്പുഴ രാമങ്കരി ഭാഗത്ത് മാമ്പഴംതോട്ടിൽ വീട്ടിൽ  സനോ എം. തോമസ് (41) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയെ പീഡിപ്പിക്കുന്നതിന് ഇയാൾക്ക് സഹായം ചെയ്തു കൊടുത്ത കേസിലാണ് മഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ പ്രകാശ് ആർ., എഎസ്ഐ ആസിയ, സിപിഓമാരായ രാജേഷ്, പ്രകാശ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻ്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement