Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.


ലണ്ടൻ: ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എക്‌സിറ്റ്‌ പോള്‍ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച്‌ ലേബർ പാർട്ടി നാനൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന. ഇതിനകം ഫലം പ്രഖ്യാപിച്ച 10 സീറ്റില്‍ ഒമ്പതിലും പാർട്ടി ഉജ്ജ്വല വിജയമാണ് നേടിയത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതോടെ ഫലം ഏറെക്കുറെ വ്യക്തമാവും. പത്തരയോടെ സമ്പൂർണ്ണ ഫലം പുറത്തുവരും.
       എക്‌സിറ്റ് പോളുകള്‍ അതുപോലെ ആവർത്തിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ വർഷങ്ങളാണ് ബ്രിട്ടണില്‍ കാണുന്നത്. ഇത്തവണയും അത് ആവർത്തിക്കുന്നതാണ് കാണുന്നത്. ഇപ്പോള്‍ വിജയിച്ച എട്ട് സീറ്റുകളും ലേബർ പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റ് കണ്‍സർവേറ്റീവ് പാർട്ടിയില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയില്‍സ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. 650 അംഗ പാർലമെന്റില്‍ 326 ആണ് സർക്കാരുണ്ടാക്കാൻ വേണ്ട ഭൂരിപക്ഷം.

Post a Comment

0 Comments

Ad Code

Responsive Advertisement