Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; മൂന്ന് പേർക്ക് പരിക്ക്.

എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; മൂന്ന് പേർക്ക് പരിക്ക്.


അടൂർ: എംസി റോഡിൽ കുരമ്പാല പത്തിയിൽ പടിയിൽ വാഹനങ്ങളുടെ കൂട്ടയിടി. അടൂർ ഭാഗത്ത് നിന്നും വന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസും ബസിന് പിന്നിൽ ട്രാവലറും ഇടിച്ചാണ് അപകടം ഉണ്ടായത്. മുമ്പേ പോയ കാർ, പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോഴാണ് ലോറി നിർത്തിയത്. അപ്പോൾ, പുറകിൽ വന്ന വാഹനങ്ങൾ ഇടിക്കുകയായിരുന്നു.
         രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. ട്രാവലറിൻ്റെ ഡ്രൈവർക്കും ഇതിലെ രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മൂകാംബികക്ക് പോവുകയായിരുന്നു ട്രാവലർ. അപകടത്തെ തുടർന്ന് എംസി റോഡിൽ കുറെ സമയത്തേയ്ക്ക് ഗതാഗത തടസ്സം നേരിട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement