Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളപ്പൊക്ക ദുരിതം; ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു.

വെള്ളപ്പൊക്ക ദുരിതം; ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു.


ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതം ഏറെ അനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. തമിഴ്നാട് കാരക്കോണത്തു നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻഡിആർഎഫ് സംഘമാണ് തലവടിയിൽ എത്തിയത്.
        അടിയന്തരഘട്ടത്തിൽ ദുരിത ബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനും ദുരിതബാധിതർക്ക് ലഭ്യമായ സേവനം നൽകാനുമാണ് സംഘത്തിന് ചുമതല. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് എൻഡിആർഎഫ് സംഘം സന്ദർശനം നടത്തുന്നത്.
         ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എസ്ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസർ റെജി പോൾ, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement