Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെയ്യാറ്റിൻകര കേന്ദ്രീകരിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. ഒപ്പം മറ്റ് ജില്ലകൾക്കും മലബാർ സംസ്ഥാനത്തിനും വേണ്ടിയുള്ള ആവശ്യങ്ങൾക്ക് ഊർജ്ജം വച്ചേക്കാം.

നെയ്യാറ്റിൻകര കേന്ദ്രീകരിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. ഒപ്പം മറ്റ് ജില്ലകൾക്കും മലബാർ സംസ്ഥാനത്തിനും വേണ്ടിയുള്ള ആവശ്യങ്ങൾക്ക് ഊർജ്ജം വച്ചേക്കാം.


തിരു.: നെയ്യാറ്റിൻകര കേന്ദ്രീകരിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമഹർജി സമർപ്പിച്ചു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച്‌ നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നതാണ് സംഘടനയുടെ ആവശ്യം. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച അരലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമഹരജിയും സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. അവിടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും ഹർജിക്കാർ പറഞ്ഞു.
     പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. 1984ല്‍ കാസർകോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതിനാല്‍ കേന്ദ്രവിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന വ്യക്തമാക്കി. തമിഴ്നാടും കർണ്ണാടകയും ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വർദ്ധിപ്പിച്ച്‌ വലിയ നേട്ടമുണ്ടാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.
     നെയ്യാറ്റിൻകര ജില്ലയ്ക്കായുള്ള ഈ ആവശ്യം, വർഷങ്ങളായുള്ള മറ്റ് ചില ജില്ലകൾ വേണമെന്ന ആവശ്യത്തിനും ഊർജ്ജം പകരും. തിരുവല്ലയോ മാവേലിക്കരയോ കേന്ദ്രീകരിച്ച് മദ്ധ്യതിരുവിതാംകൂർ ജില്ലയ്ക്കും മൂവാറ്റുപുഴ കേന്ദ്രീകരിച്ചും മഞ്ചേരി കേന്ദ്രീകരിച്ചും ജില്ലകൾ വേണമെന്ന അവശ്യവും നിലവിലുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയും ഉൾപ്പെടുത്തിയാണ് പുതിയ ജില്ലയുടെ ആവശ്യം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പെരുമ്പാവൂർ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിലവിൽ ജനസാന്ദ്രതയും വിസ്തൃതിയും കൂടുതലുള്ള മലപ്പുറം ജില്ല വിഭജിച്ച് മഞ്ചേരി ആസ്ഥാനമായി കിഴക്കൻ മലപ്പുറം ജില്ലയ്ക്കും ആവശ്യം ഉയരുന്നുണ്ട്. ഇതോടൊപ്പം കേരള സംസ്ഥാനം തന്നെ വിഭജിച്ച് പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകൾ ചേർത്ത് മലബാർ സംസ്ഥാനം രൂപീകരിച്ചാലേ മലബാറിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ എന്ന തരത്തിലുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement