Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിയെ 39 വർഷത്തിനു ശേഷം പിടികൂടി.

സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിയെ 39 വർഷത്തിനു ശേഷം പിടികൂടി.
കൊല്ലം: സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 39 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. പൂയപ്പള്ളി വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയെ (64) ആണ് പൂയപ്പള്ളി പൊലീസ്, കോട്ടയം കല്ലറയിൽ നിന്നു പിടികൂടിയത്. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടു ത്തിയ കേസിലെ പ്രതിയാണ്.
       കേസിനാസ്പദമായ സംഭവം നടക്കുന്നത് 1987 ജനുവരി 11നാണ്. അന്നു വൈകിട്ട് 6ന് വീട്ടിൽ ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അന്ന് 25 വയസ്സുണ്ടായിരുന്ന മോഹനൻ കൊലപാതകത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. അടുത്തിടെ അസുഖ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ വെളിയം സ്വദേശിയെ കണ്ടതാണ് അന്വേഷണത്തിൽ വഴിതിരിവായത്. വെളിയം സ്വദേശി പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനു വിവരം കൈമാറി. ഈ വിവരങ്ങളിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് കോട്ടയം, ഏറ്റുമാനൂർ, കല്ലറ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഹനൻപിള്ള പിടിയിലായത്. 2 വർഷത്തോളമായി വീടിനടുത്തുള്ള ഷാപ്പിൽ സഹായിയായി ജോലി ചെയ്തു വരുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement