Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിനു മുകളിൽ മരം വീണ് വീട് തകർന്നു.

വീടിനു മുകളിൽ മരം വീണ് വീട് തകർന്നു.

കോട്ടയം: നട്ടാശ്ശേരിയിൽ വീടിനു മുകളിൽ മരം വീണ്‌ അപകടം. നട്ടാശ്ശേരി തെക്കേ ആലപ്പാട് അനീഷിന്റെ വീടിനു മുകളിലാണ് സമീപത്തെ പുരയിടത്തിൽ നിന്നുള്ള തേക്ക് മരം വീണത്. 
        കഴിഞ്ഞ ദിവസം ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ആറ് ഷീറ്റുകൾ തകർന്നു. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. രണ്ടു മാസം മുമ്പും ഇതേ വീടിനു മുകളിലേയ്ക്ക് അയൽവാസിയുടെ മരം മറിഞ്ഞു വീണിരുന്നു. അന്നും വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വീട് തകർന്നതോടെ വീട്ടുകാർ മറ്റൊരു വീട്ടിലേയ്ക്കു താമസം മാറി.

Post a Comment

0 Comments

Ad Code

Responsive Advertisement