Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി പരിഗണനയിൽ.

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി പരിഗണനയിൽ.



തിരു.: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ആകർഷണമാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതിനു ശേഷം റെയിൽവേ അവതരിപ്പിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ദീർഘദൂര യാത്രികരെ ലക്ഷ്യം വെച്ചുള്ള സർവീസാണ്. മികച്ച സൗകര്യങ്ങളും കൃത്യമായി സമയവും പാലിക്കുന്നതിനാൽ, കേരളത്തിൽ വൻ ജനപ്രീതി നേടിയാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ വിജയകരമായി സർവീസ് നടത്തി വരുന്നത്.
         കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മീഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും.  
        ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാകും. രാജധാനി ട്രെയിനിലെ പോലെ പൂർണ്ണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക.

Post a Comment

0 Comments

Ad Code

Responsive Advertisement