Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാങ്കേതിക രംഗത്തെ തട്ടിപ്പിനെതിരെ ജാഗ്രത വേണം: വിസ്‌ഡം ആംപ്ലിഫൈ ശിൽപശാല.

സാങ്കേതിക രംഗത്തെ തട്ടിപ്പിനെതിരെ ജാഗ്രത വേണം: വിസ്‌ഡം ആംപ്ലിഫൈ ശിൽപശാല.

തൊടുപുഴ: ആധുനിക സാങ്കേതിക വിദ്യകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തൊടുപുഴയിൽ സംഘടിപ്പിച്ച "ആംപ്ലിഫൈ"  കമ്മ്യൂണിക്കേഷൻ വിംഗ് ജില്ലാ ശിൽപശാല ആവശ്യപ്പെട്ടു.
        ശില്പശാല വിസ്‌ഡം ജില്ലാ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ ഉത്ഘാടനം ചെയ്തു. പീസ് റേഡിയോ ജില്ലാ കൺവീനർ സഹാസ് തൊടുപുഴ അദ്ധ്യക്ഷത വഹിച്ചു. വിസ്‌ഡം ഐടി വിംഗ് സംസ്ഥാന കൺവീനവർ ജമാൽ പെരിന്തൽമണ്ണ, പീസ് റേഡിയോ സംസ്ഥാന പ്രതിനിധി  മെഹബൂബ് പട്ടാമ്പി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ബാസിൽ പെരിന്തൽമണ്ണ ഉദ്ബോധന സംസാരവും കെ.എം മജീദ്, എം.എം നിഷാദ്, നജീബ് അടിമാലി എന്നിവർ ആശംസകളും അറിയിച്ചു. അഷ്‌റഫ്‌ അടിമാലി സ്വാഗതവും ഷുക്കൂർ ഏഴല്ലൂർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement