Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എല്ലാ സ്‌കൂളുകളിലും മൂന്ന് പിടിഎ പൊതുയോഗം നിർബന്ധം. കുട്ടിയുടെ അമ്മയോ അച്ഛനോ മാത്രം പിടിഎ കമ്മിറ്റിയിൽ.

എല്ലാ സ്‌കൂളുകളിലും മൂന്ന് പിടിഎ പൊതുയോഗം നിർബന്ധം. കുട്ടിയുടെ അമ്മയോ അച്ഛനോ മാത്രം പിടിഎ കമ്മിറ്റിയിൽ.

തിരു.: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അദ്ധ്യയനവർഷത്തിൽ മൂന്നു തവണ പിടിഎ പൊതുയോഗം ചേരണമെന്ന നിബന്ധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മിക്ക സ്‌കൂളുകളിലും ഓരോ അദ്ധ്യയനവർഷത്തിലും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണിത്.
ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിലും മറ്റെല്ലാ സ്‌കൂളുകളിലും ജൂലൈ 31നകവും ആദ്യ പൊതുയോഗം നടത്തണം.
രണ്ടാമത്തെ പൊതുയോഗം അർദ്ധവാർഷിക പരീക്ഷയ്ക്കു മുമ്പും മൂന്നാമത്തേത് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പൊതുപരീക്ഷകൾ ആരംഭിക്കുന്നതിന്റെ ഒരു മാസം മുമ്പും മറ്റ്‌ സ്‌കൂളുകളിൽ ഫെബ്രുവരി അവസാനവാരവും നടത്തണം.
വിദ്യാർത്ഥിയുടെ രക്ഷകർത്താവ് എന്ന നിലയിൽ അതത് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ അമ്മയ്ക്കോ അച്ഛനോ മാത്രമേ പിടിഎ കമ്മിറ്റിയിൽ അംഗമാകാൻ അർഹതയുള്ളൂവെന്നും പിടിഎ പ്രസിഡന്റിന്റെ തുടർച്ചയായ കാലാവധി മൂന്നു വർഷമായി പരിമിതപ്പെടുത്തിയത് കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു.






Post a Comment

0 Comments

Ad Code

Responsive Advertisement