Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട.

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട. 


ഈരാറ്റുപേട്ട: ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ളനോട്ട് നിക്ഷേപിച്ചത്. ബാങ്ക് അധികൃതർ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 
        സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പൊലീസ് പുറത്തു വിടുമെന്നാണ് വിവരം. കള്ളനോട്ട് എത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement