Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.


പാലക്കാട്: മാപ്പിളക്കാടിൽ പന്നികുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മേപ്പറമ്പ് സ്വദേശി മുഹമ്മദ് മുസ്തഫ (14) ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ പുറത്തെടുത്ത് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
        സമാനമായ അപകടത്തിൽ കോലഞ്ചേരി മഴുവന്നൂർ മറ്റത്തിൽ സാജുവിന്റെ മകൻ സാൽവിനും (16) മരിച്ചു. കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കടയിരുപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കൂട്ടുകാരുമൊത്ത് വീടിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement