Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന്.


ന്യൂഡൽഹി: ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
         കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സർബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ആണ് തെരഞ്ഞെടുപ്പ്. രാജ്യസഭാ അംഗങ്ങളായിരുന്ന കെ.സി. വേണുഗോപാല്‍ (കോണ്‍ഗ്രസ്), ദീപേന്ദർ സിങ് ഹൂഡ (കോണ്‍ഗ്രസ്), മിസ ഭാരതി (ആർജെഡി), വിവേക് താക്കൂർ (ബിജെപി), ബിപ്ലവ് കുമാർ ദേവ് (ബിജെപി) തുടങ്ങിയവരും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപരിസഭയില്‍ ഒഴിവ് വന്നിട്ടുണ്ട്. ആഗസ്റ്റ് 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലെ രണ്ട് നിയമസഭ സീറ്റുകളിലേക്കും സെപ്റ്റംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement