Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഉള്‍പ്പടെ നാലു പേർ മുങ്ങി മരിച്ചു.

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഉള്‍പ്പടെ നാലു പേർ മുങ്ങി മരിച്ചു.



തിരു.: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഉള്‍പ്പടെ നാലു പേർ മുങ്ങി മരിച്ചു. അനില്‍ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. അനില്‍ കുമാറിന്‍റെ മകനാണ് അമല്‍. മരിച്ച മറ്റ് രണ്ടു പേർ ബന്ധുക്കളാണ്.
        ആര്യനാട് മുന്നേറ്റ് മുക്കില്‍ കടവില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനില്‍ കുമാർ. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement