Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണാവധി; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും.

ഓണാവധി; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും.


തിരു.: ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകൾ നടത്താൻ തയ്യാറായി കെഎസ്ആര്‍ടിസി. ഈ സര്‍വീസുകളുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ആഗസ്റ്റ് പത്തു മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
       സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23 വരെയുള്ള ദിവസങ്ങളിലായിരിക്കും കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസുകളുണ്ടായിരിക്കുക. ഈ റൂട്ടുകളില്‍ നിലവിലുള്ള 90 ഓളം ഷെഡ്യൂള്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകള്‍ സര്‍വീസ് നടത്തുക. ആഗസ്റ്റ് പത്ത് മുതല്‍ www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
           യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടംഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്‍‍ഡ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയക്കണമെന്നും ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി. കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്തു വരുന്ന സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസി, ഡീലക്സ്  ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
       സുല്‍ത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസുകളും ക്രൂവും ക്രമീകരിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ ബസുകള്‍ കേടായാല്‍ ഓരോ കേന്ദ്രങ്ങളിലുമുള്ള സപ്പോര്‍ട്ട് ബസുകള്‍ ഉപയോഗിച്ച് യാത്ര പുന:രാരംഭിക്കാനാകും.

Post a Comment

0 Comments

Ad Code

Responsive Advertisement