Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐപിഎസ് തലത്തില്‍ അഴിച്ചുപണി; കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിമാർക്ക് മാറ്റം.

ഐപിഎസ് തലത്തില്‍ അഴിച്ചുപണി; കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിമാർക്ക് മാറ്റം.

തിരു.: സംസ്ഥാനത്തെ ഐപിഎസ് തലത്തില്‍ അഴിച്ചുപണി. ഇതിൻ പ്രകാരം കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിമാർക്ക് മാറ്റമുണ്ടാകും. കോട്ടയത്ത് കെ. കാർത്തിക്കിന് പകരം എ. ഷാഹുൽ ഹമീദ് ജില്ലാ പോലീസ് മേധാവിയാകും. പത്തനംതിട്ടയിൽ വി. അജിത്തിന് പകരം സുജിത്ത് ദാസ് ആകും മേധാവി.
       കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഹെഡ് ക്വാർട്ടേഴ്സിലെ എസ്പിയായിട്ടാണ് പുതിയ നിയമനം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്തിന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സ്പെഷ്യൽ ഓഫീസർ ആയിട്ടുടുമാണ് നിയമനം നൽകിയിരിക്കുന്നത്.
         രാജ്പാൽ മീണ (കണ്ണൂർ റേഞ്ച് ഡിസിപി), വിജയ് ഭാരത് റെഡ്ഡി (തിരുവനന്തപുരം ഡിസിപി), ടി. നാരായണൻ (കോഴിക്കോട് കമ്മീഷണർ), ചൈത്ര തെരേസ ജോൺ (കൊല്ലം കമ്മീഷണർ), ഡി. ശിൽപ (കാസർകോട് എസ്പി), നിധിൻ രാജ് (കോഴിക്കോട് റൂറൽ എസ്പി), തപോഷ് ബസുമതാരി (വയനാട് എസ്പി) എന്നിങ്ങനെയാണ് മറ്റു നിയമനങ്ങൾ.

Post a Comment

0 Comments

Ad Code

Responsive Advertisement