Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയ്മനം ശ്രീകാന്തിന് വീണ്ടും വേൾഡ് റെക്കോർഡ്.

അയ്മനം ശ്രീകാന്തിന് വീണ്ടും വേൾഡ് റെക്കോർഡ്.

കോട്ടയം: അയ്മനം വല്യാട് സ്വദേശി എസ്. ശ്രീകാന്ത് അയ്മനം നേപ്പാൾ  ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ മലയാള കവിത റെക്കോർഡ് വേഗത്തിൽ ചൊല്ലി ഇടം നേടി. ശ്രീനാരായണ ഗുരുവിൻ്റെ ദൈവദശകം, ജനനി നവരത്നമഞ്ജരി വാസുദേവാഷ്ടകം, ശ്രികൃഷ്ണദർശനം, അർദ്ധനാരീശ്വരസ്തവം, ശിവപ്രസാദപഞ്ചകം, കുമാരനാശാൻ്റെ ഭക്തവിലാപം, ഗുരുസ്തവം, വീണപൂവ് തുടങ്ങിയ കൃതികളാണ് റെക്കോർഡിനായി ചൊല്ലിയത്. യുകെ, യുഎസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്ട്രലിയ, കാനഡ, ഫ്രാൻസ്, ഖത്തർ, കുവൈറ്റ്, മെക്സിക്കോ, ദുബായ്, സൗദി അറേബ്യ, ജർമ്മനി, മലേഷ്യ, ഈജിപ്റ്റ് തുടങ്ങി 16 രാജ്യങ്ങൾ അംഗീകരിച്ച വേൾഡ് റെക്കോർഡ്സിൻ്റെ അംഗീകാരമാണ് ശ്രീകാന്തിന് ലഭിച്ചിരിക്കുന്നത്. എല്ലാം ഗുരുദേവാനുഗ്രഹം മാത്രമാണെന്ന് ശ്രീകാന്ത് പറയുന്നു.





Post a Comment

0 Comments

Ad Code

Responsive Advertisement