Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂളില്‍ എയർ ഗണ്ണുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിയെ ആക്രമിച്ചു.

സ്കൂളില്‍ എയർ ഗണ്ണുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിയെ ആക്രമിച്ചു.



ആലപ്പുഴ: സർക്കാർ സ്കൂളില്‍ എയർഗണ്ണുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിയെ ആക്രമിച്ചു. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷമാണ് എയർഗൺ കൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചത്. 
      ആക്രമണത്തില്‍ ആർക്കും സാരമായ പരിക്കില്ല. വിദ്യാർത്ഥികള്‍ തമ്മില്‍ സ്കൂള്‍ വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തു വെച്ചുള്ള അക്രമണത്തിൽ എത്തുതുകയായിരുന്നു. സംഭവത്തില്‍ സ്കൂളിലെ അദ്ധ്യാപകർ പരാതി നല്‍കിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ്, പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തു. തുടർന്ന് ആക്രമിച്ച വിദ്യാർത്ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു എയർ ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർത്ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement