Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണവിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷിവിളകൾ നശിപ്പിച്ചു.

ഓണവിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷിവിളകൾ നശിപ്പിച്ചു.


കോട്ടയം: വടവാതൂരിൽ ഓണവിപണി ലക്ഷ്യമിട്ട് രണ്ടര ഏക്കറിൽ പാട്ട കൃഷി നടത്തിയ സ്ഥലത്തെ കൃഷി വിളകൾ ജെസിബി ഉപയോഗിച്ച് നശിപ്പിച്ചു. നവോദയ സ്കൂളിന് സമീപം കൈതമറ്റത്തുള്ള പാട്ടഭൂമിയിലെ 300ലധികം കുലച്ച ഏത്തവാഴകളും 600 ചുവട് കപ്പയുമാണ് നശിപ്പിച്ചത്.
       വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവല്ല സ്വദേശികളായ മൂന്ന് പേരുടെ ചുമതലയിലുള്ള ട്രസ്റ്റിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശം. ഇവർ തമ്മിലുള്ള തർക്കമാണ് പാട്ടഭൂമിയിലെ അതിക്രമത്തിന് കാരണം. സമീപവാസിയായ ആൻഡ്രൂസ് എന്ന കർഷകനാണ് വർഷങ്ങളായി ഈ ഭൂമിയിൽ പാട്ടകൃഷി നടത്തിവരുന്നത്. സംഭവമറിഞ്ഞ് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ എത്തിയാണ് കൃഷി നശിപ്പിക്കുന്നത് തടഞ്ഞത്. വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സബ്സിഡിയോടു കൂടിയായിരുന്നു ഇവിടെ പാട്ടകൃഷി നടത്തിയിരുന്നത്. 2026 ജൂൺ വരെ പാട്ടക്കരാർ നിലനിൽക്കയെണ് ഭൂമി ഉടമസ്ഥൻ്റെ ഇത്തരം ക്രൂരപ്രവൃത്തി.
       പ്രസിഡൻ്റ് വി.ടി. സോമൻകുട്ടി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ മിഥുൻ ജി. തോമസ്, ലിബി ജോസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷകരും നാട്ടുകാരും ചേർന്നാണ് സ്ഥലത്തെത്തി പ്രതിഷേധം ഉയർത്തി നടപടികൾ നിർത്തിവെപ്പിച്ചത്. പരാതിയെ തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തി ജെസിബി കസ്റ്റഡിയിൽ എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement