Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുഎസില്‍ ഉണ്ടായ കാറപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികളും മകളും മരിച്ചു.

യുഎസില്‍ ഉണ്ടായ കാറപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികളും മകളും  മരിച്ചു. 

ടെക്സാസ്: യുഎസിലെ ടെക്സാസില്‍ ഉണ്ടായ കാർ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികളും മകളും  മരിച്ചു. ടെക്സാസിലെ ലിയാണ്ടർ സ്വദേശികളായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകള്‍ ആൻഡ്രില്‍ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്. ലംപാസ് കൗണ്ടിക്ക് സമീപം ബുധനാഴ്ച പുല‍ർച്ചെ 5:45നാണ് അപകടമുണ്ടായത്. മകളെ കോളജിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ മറ്റൊരു കാറിൽ ഉണ്ടായിരുന്ന രണ്ടു പേരും മരിച്ചു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗത്തിലും ആയിരുന്നു. അരവിന്ദ്-പ്രദീപ ദമ്പതിമാരുടെ മകൻ ആദിർയാൻ (14) അപകടസമയത്ത് ഇവർക്കൊപ്പം ഇല്ലായിരുന്നു. എതിരേ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

Post a Comment

0 Comments

Ad Code

Responsive Advertisement