Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നക്ഷത്രവാരഫലം സെപ്തംബർ 22 മുതൽ 28 വരെ

നക്ഷത്രവാരഫലം സെപ്തംബർ 22  മുതൽ 28 വരെ   
വി സജീവ് ശാസ്‌താരം 


കോട്ടയം: സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും ടിവി ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ്. ചങ്ങനാശേരി പെരുന്നയിൽ ഇദ്ദേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്.
ഫോൺ: 96563 77700


🟥അശ്വതി : യാത്രകൾ വേണ്ടിവരും, മാനസിക സന്തോഷം വർദ്ധിക്കും,  സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

🟥ഭരണി: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും, പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക്ക് രോഗ സാദ്ധ്യത.

🟥കാർത്തിക: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, മനസ്സിന്റെ സന്തോഷം വർദ്ധിക്കും, പണച്ചെലവധികരിക്കും, കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും.

🟥രോഹിണി: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, ധനപരമായി അനുകൂലം, സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം, വിശ്രമം കുറയും.

🟥മകയിരം: ഭൂമിയിൽ നിന്നുള്ള ധനലാഭം, ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽപരമമായ മേന്മ, അലസത പിടികൂടും, സന്താനങ്ങൾക്ക് പുരോഗതി, വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും, സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ  വർദ്ധിക്കും.

🟥തിരുവാതിര: പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ഭക്ഷണസുഖം കുറയും, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയും. 

🟥പുണർതം: സുഹൃദ്ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാം,  അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക, സാമ്പത്തിക വിഷമതകൾ നേരിടും, വ്യവഹാരങ്ങളിൽ പണച്ചെലവ്, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറവായിരിക്കും. 

🟥പൂയം: യാത്രകളിൽ നിന്ന് മനസ്സിന് സന്തോഷം ലഭിക്കും, ബന്ധുജന സഹായം ലഭിക്കും, പുതിയ വസ്ത്ര-ആഭരണ ലാഭം, ധനപരമായ ചെലവുകൾ വർദ്ധിക്കും, പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന്  അകാരണമായ എതിർപ്പുണ്ടാകും.  

🟥ആയില്യം: സന്താനങ്ങൾക്കായി പണച്ചെലവ്, വാഹനം മൂലം ധനനഷ്ടം, പുതിയ തൊഴിലന്വേഷങ്ങങ്ങളിൽ വിജയം, ദേഹസുഖം കുറയും, മാനസിക സംഘർഷത്തിൽ അയവുണ്ടാകും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. 

🟥മകം:  പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന മാനസിക അകൽച്ച അവസാനിക്കും, സകുടുംബ യാത്രകൾ നടത്തും, തൊഴിൽ സംബന്ധമായ യാത്രകളും വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

🟥പൂരം: രോഗദുരിതത്തിൽ ശമനം, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജലജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ, അനാവശ്യ മാനസിക ഉത്ക്കണ്ഠയുണ്ടാകും, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟥ഉത്രം: ബന്ധുജന സമാഗമം ഉണ്ടാകും, ഉദരസംബന്ധമായ വിഷമതകൾക്കായി ഔഷധസേവ വേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത, ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും.

🟥അത്തം: തൊഴിൽപരമായ  യാത്രകൾ വേണ്ടിവരും, സാമ്പത്തിക  നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും, മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

🟥ചിത്തിര: ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, തൊഴിലിൽ  നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും, കടമിടപാടുകൾ കുറയ്ക്കാൻ കഴിയും, വിദേശജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

🟥ചോതി:  പണമിടപാടുകളിൽ നേട്ടം, ബന്ധുഗുണമനുഭവിക്കും,  ദാമ്പത്യജീവിത സൗഖ്യം, സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും, മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ.

🟥വിശാഖം: പഠനത്തിലും ജോലിയിലും അലസത, സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയിൽ നിന്ന് മോചനം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സത്കർമ്മങ്ങൾക്കായി പണം ചെലവിടും, വിവാഹം വാക്കുറപ്പിക്കും, തൊഴിൽപരമമായ ഉയർച്ച.

 🟥അനിഴം: ഭക്ഷണസുഖമുണ്ടാവും, സുഹൃത്തുക്കൾ വഴി നേട്ടം, ധനപരമായ പുരോഗതി, അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക, തൊഴിൽപരമായി വാരം  അനുകൂലം, തൊഴിലിൽ അനുകൂലമായ സാഹചര്യം.

🟥തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ അധികശ്രദ്ധ പുലർത്തുക, കാലാവസ്ഥാജന്യരോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം, ഭാര്യാ ഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും.

🟥മൂലം : ധനപരമായി അനുകൂലം, തൊഴിൽപരമായ നേട്ടം, വിവാഹ ആലോചകളിൽ തീരുമാനം, ഭക്ഷണസുഖം ലഭിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും.  

🟥പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന,  രോഗദുരിതത്തിൽ ശമനം,  പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും, ദേഹസുഖം കുറഞ്ഞിരിക്കും.

🟥 ഉത്രാടം: ഭൂമി വിൽപ്പന തീരുമാനമാകും,  മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ്ഗുണം വർദ്ധിക്കും, സർക്കാർ ആനുകൂല്യം, സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യപരീക്ഷണത്തിന്  പണം മുടക്കും.

🟥തിരുവോണം: സ്വയം തൊഴിലിൽ ധനനഷ്ടം, ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല,  സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. 

🟥അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം, ബന്ധുക്കൾ തമ്മിൽ അഭിപ്രായഭിന്നത, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും, സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് സമ്മർദ്ദം ഉണ്ടാകും, സന്താനങ്ങൾക്ക് നേട്ടം ഉണ്ടാകുന്ന വാരമാണ്. 

🟥ചതയം: വാഹന കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക, വീടിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും, സുഹൃദ്സഹായം വർദ്ധിക്കും, അലർജി സംബന്ധമായി ഔഷധസേവ വേണ്ടിവരും, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

🟥പൂരുരുട്ടാതി: സാമ്പത്തിക വിഷമം നേരിടും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾ വേണ്ടിവരും,  സുഹൃത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം, ബിസിനസ്സിൽ നേട്ടം.
 
🟥ഉത്രട്ടാതി: ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല, ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും, മനഃസുഖം കുറയും, ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടബാധ്യത കുറയ്ക്കുവാൻ സാധിക്കും, സുഹൃദ് സഹായം വർദ്ധിക്കും.

🟥രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകൾ വേണ്ടിവരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം, ബിസിനസ്സ് പുഷ്ടിപ്പെടും, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement