Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചേക്കും.

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചേക്കും.


തിരു.: എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാവും. 23ന് രാവിലെ രജിസ്ട്രേഷൻ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റൽ സേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ സാധ്യമായേക്കും. സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തിൽ നിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്ട്രേഷനിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടി രൂപ ചെലവഴിക്കുമ്പോൾ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക.
70 വയസ്സിൽ കൂടുതലുള്ള എല്ലാ പൗരർക്കും സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാകും. അർഹരായവർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.
       അർഹത അറിയുന്നതിനായി താഴെപ്പറയുന്ന രീതിയിൽ പരിശോധിക്കാം.

   1.  വെബ്സൈറ്റ് സന്ദർശിക്കുക.

2. ''Am I Eligible'' എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.

3. മൊബൈൽ നമ്പറും കോഡും നൽകുക.

4. ഒടിപി വെരിഫിക്കേഷൻ നടത്തുക.

5. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം 'സബ്മിറ്റ്' ചെയ്യുക.



Post a Comment

0 Comments

Ad Code

Responsive Advertisement