Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജൽജീവൻ മിഷൻ വോളണ്ടിയർമാരെ നിയമിക്കുന്നു.

ജൽജീവൻ മിഷൻ വോളണ്ടിയർമാരെ നിയമിക്കുന്നു.


പീരുമേട്: വാട്ടർ അതോറിറ്റി പിഎച്ച് സബ് ഡിവിഷനു കീഴിൽ, പീരുമേട് പി.എച്ച് സെക്ഷൻ്റെ പരിധിയിലുള്ള  പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ, ജൽജീവൻ മിഷൻ ഫീൽഡ് പ്രവർത്തനങ്ങൾക്ക്, 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക്, 631/- രൂപ ദിവസവേതന അടിസ്ഥാനത്തിൽ വോളണ്ടിയർമാരെ/ ഐഎംഐഎസ് കോ - ഓർഡിനേറ്റർമാരെ നിയമിക്കുന്നതായി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
       സിവിൽ/ മെക്കാനിക്കൽ എൻഞ്ചീനിയറിംഗ്, ബിരുദം/ഡിപ്ലോമ/ ഐടിഐ യോഗ്യത ഉള്ളവരെയാണ് പരിഗണിക്കുക. യോഗ്യത കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം, ജലവിതരണ രംഗത്തെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. യോഗ്യതയുള്ളവർ aekwapmd@gmail.com എന്ന ഇ-മെയിലേക്ക് അപേക്ഷയും അനുബന്ധ രേഖകളും 14-09-2024 തീയതിക്ക് മുമ്പായി അയക്കേണ്ടതാണ്. അയച്ചു കിട്ടുന്ന അപേക്ഷകളിൽ, ഷോർട്ട് ലിസ്റ്റിൽ നിന്നും അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക. നിയമനം ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയും താൽക്കാലികവും ആയിരിക്കും. പെരുവന്താനം, കൊക്കായാർ പഞ്ചായത്തുകളിലെ താമസക്കാരും സ്വന്താമായി ഇരുചക്രവാഹനങ്ങൾ ഉള്ളവർക്കും മുൻഗണന നൽകുന്നതാണ്.
       ഇതു സംബന്ധിച്ച് യാതൊരു വിധ യാത്രാബത്തകളും നൽകുന്നതല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement