Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഫോട്ടോഗ്രാഫർ മരിച്ചു.

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഫോട്ടോഗ്രാഫർ മരിച്ചു.


ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ ബിജു പ്രയാർ (51) മരിച്ചു. സംസ്കാരം ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
        വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എംസി റോഡിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ബിജു സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ വന്ന പെട്രോൾ ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണ് ഗുരുതരപരിക്കുകളോടെ കിടന്ന ബിജുവിനെ വഴിയാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന്  കല്ലിശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ അന്ത്യം സംഭവിച്ചു.
        ചെങ്ങന്നൂരിൽ എസിവി ന്യൂസ് ചാനലിൻ്റെ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക ചാനലുകളിലും ജോലി ചെയ്തിരുന്നു. സമീപകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയായിരുന്നു. പാണ്ടനാട് പ്രയാർ ഓലിക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞിന്റെയും കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: പി.എസ്. മഞ്ജു. മക്കൾ: കൃപ (13), ജീവൻ (12), ശ്രദ്ധ (9).

Post a Comment

0 Comments

Ad Code

Responsive Advertisement