Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ഇന്ന്.

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം ഇന്ന്.


തിരു.: ശ്രീനാരായണ ഗുരുദേവൻ്റെ 97- മത് മഹാസമാധി ദിനാചരണം ഇന്ന്. ശിവഗിരി മഠത്തിൽ നാമജപം, ഉപവാസം, മഹാസമാധി പ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടെ നടക്കും. രാവിലെ അഞ്ചു മുതൽ വിശേഷാൽ പൂജകൾ, ഹവനം, പാരായണം, മഹാസമാധി പീഠത്തിൽ ജപം, ധ്യാനം, സമൂഹപ്രാർത്ഥന, ശ്രീനാരായണ ദിവ്യസത്സംഗം എന്നിവയാണ് പ്രധാന പരിപാടികൾ. പത്തിനു മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണവും ഡോ. ശശി തരൂർ എംപി മുഖ്യപ്രഭാഷണവും നടത്തും. 12ന് 'ഗുരുദേവൻ്റെ മഹാസമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും' എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും. രണ്ടിന് ശാരദാ മഠത്തിൽ ശാന്തിഹോമയജ്ഞം നടക്കും. തുടർന്ന് മഹാസമാധി പീഠത്തിലേക്കു കലശം വഹിച്ചുള്ള ശാന്തിയാത്ര. 3.30ന് മഹാസമാധി പൂജയിൽ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്‌കം ദൈവദശകാലാപനം, അഷ്ടോത്തര ശതനാമാവലി, അർച്ചന എന്നിവ നടക്കും. മഹാസമാധി സന്നിധിയിൽ ഭക്തജനങ്ങൾക്ക് അഷ്ടോത്തര ശതനാമാവലി അർച്ചന നടത്താൻ സൗകര്യമുണ്ടായിരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement