Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്വന്റി20 അവിശ്വാസത്തിലൂടെ സ്വന്തം പ്രസിഡന്റിനെ പുറത്താക്കി.

ട്വന്റി20 അവിശ്വാസത്തിലൂടെ സ്വന്തം പ്രസിഡന്റിനെ പുറത്താക്കി.


എറണാകുളം: ട്വന്റി20 ഭരിക്കുന്ന ഏക പഞ്ചായത്തായ കുന്നത്തുനാട്ടില്‍ അസാധാരണ നടപടി. അവിശ്വാസത്തിലൂടെ സ്വന്തം പ്രസിഡന്റിനെ പുറത്താക്കി. രാജി വെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് എം.വി. നിതമോള്‍ രാജി ആവശ്യം നിരസിച്ചതോടെയാണ് അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. വൈസ് പ്രസിഡന്റ് റോയ് ഔസേഫ് അവതരിപ്പിച്ച പ്രമേയത്തെ ട്വന്റി 20യിലെ മറ്റംഗങ്ങള്‍ പ്രമേയത്തെ അനു‌കൂലിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ക്രിമിനല്‍ സംഘങ്ങളുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചു, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി, നിയമപരമായി അയോഗ്യനായ സിപിഎമ്മിലെ നിസാർ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവത്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുമായി ചേർന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാർ യോഗം നിയന്ത്രിച്ചു.
       യുഡിഎഫിലെ അഞ്ച് അംഗങ്ങളും ട്വന്റി 20യിലെ 11 അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. യുഡിഎഫ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല. ട്വന്റി20യിലെ 10 അംഗങ്ങള്‍ പ്രസിഡന്റിനെതിരായി വോട്ട് ചെയ്തു. അടുത്ത ഒരുമാസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സിപിഎം അംഗങ്ങള്‍ എത്തിയില്ല. അതേസമയം, നിതമോള്‍ തനിക്കെതിരേ ഉയർന്ന ആരോപണങ്ങള്‍ നിഷേധിച്ചു. പാർട്ടിയുടെ തെറ്റായ നിർദ്ദേശങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറാത്തതിനെ തുടർന്നാണ് തന്നെ ഒഴിവാക്കിയതെന്ന് ഇവർ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement