Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോളേജ് കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി.

കോളേജ് കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി.


തിരു.: എൻജിനീയറിങ് കോളേജിലെ കാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യസുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെ തുടർന്ന് കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിനിടെ കോളേജ് കാന്റീൻ വിദ്യാർത്ഥികൾ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നൽകി. 
      ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്റീൻ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement