Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെഡിവൈഎഫ്.

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം:  കെഡിവൈഎഫ്.


കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കാൻ അമാന്തിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ യുവജനവിഭാഗമായ കെഡിവൈഎഫ് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. 
      സംസ്ഥാന ട്രഷറർ സിബി തോമസ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
കെഡിപി സംസ്ഥാന രക്ഷാധികാരി സുൽഫിക്കർ മയൂരി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. അമൽ അദ്ധ്യക്ഷത വഹിച്ചു. കെഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേഷ് വേലായുധൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ലത മേനോൻ, പി.എസ്. പ്രകാശൻ, കെഡിപി ജില്ലാ പ്രസിഡന്റ് എ.ഒ. ജോർജ്ജ്, കെഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് മൻസൂർ റഹ്മാനിയ, നിമിൽ മോഹൻ, വനിത ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അജി പീറ്റർ, ജിഷ്ണു എസ്., പ്രിയ നിഖിൽ, സവിത സൈമൺ, അനീറ്റ ഡിക്രൂസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement