Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഥകളി ആചാര്യർ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു.

കഥകളി ആചാര്യർ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു.


പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
         നാലു ദിവസമായി ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. ചെർപ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകുന്നേരം കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടന്നു.
        ഏഷ്യാനെറ്റ് ചാനലിലെ മുൻഷി എന്ന ഹ്രസ്വ ആക്ഷേപ ഹാസ്യ പരിപാടിയിൽ തിളങ്ങിയ നരിപ്പറ്റ, കഴിഞ്ഞ നാല് വർഷമായി മുൻഷിയായി വേഷമിട്ടിരുന്നു. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement