Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിൻവലിച്ച്‌ പി.വി. അൻവര്‍; രാഹുലിന് നിരുപാധിക പിന്തുണ.

പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിൻവലിച്ച്‌ പി.വി. അൻവര്‍; രാഹുലിന് നിരുപാധിക പിന്തുണ.


പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള തന്‍റെ പാർട്ടിയുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച്‌ പി.വി. അൻവർ എംഎല്‍എ. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ആയിരിക്കും പിന്തുണയെന്നും അൻവർ പ്രഖ്യാപിച്ചു.
        കോണ്‍ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നു എന്നും അൻവർ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി. കണക്ക് തീർക്കേണ്ട വേദിയല്ല ഇത്. ചേലക്കരയിലെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ല. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും അൻവർ പറഞ്ഞു. എം.എൻ. മിൻഹാജ് ആയിരുന്നു പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർത്ഥി.

Post a Comment

0 Comments

Ad Code

Responsive Advertisement