Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹകരണ വാരാഘോഷം 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സഹകരണ വാരാഘോഷം 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


കൊച്ചി: 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബർ 14ന് ഉച്ചയ്ക്ക് ശേഷം 3ന് കളമശേരി ആഷിസ് കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. 
        രാവിലെ 9.30ന് രജിസ്ട്രാർ സജിത് ബാബു പതാക ഉയർത്തും. കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തും. വി. ജോയ് എംഎൽഎ പുരസ്കാര വിതരണം നടത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും. 
      സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി സംരംഭകത്വ മേഖലയും സഹകരണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും നടക്കും. സഹകരണ മേഖല കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ മാത്രമല്ല സാമൂഹിക, സാംസ്കാരിക വളർച്ചയിലും ക്രിയാത്മകമായ പങ്കു വഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സംരംഭകത്വത്തിലും നവകേരള നിർമ്മിതിയിലും സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ പങ്കു വഹിച്ചു വരുകയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ ഏറ്റവും വലിയ ശക്തിയെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement