Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം.

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം.

തൃശൂർ: കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം. കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. തൃശൂർ റേഞ്ച് ഡിഐജി തോംസണ്‍ ജോസാണ് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പഴയ അന്വേഷണ സംഘത്തിലെ വി.കെ. രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്. ഇത് സംബന്ധിച്ച്‌ ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്.
         ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സർക്കാർ വീണ്ടുമൊരുങ്ങുന്നത്. നേരത്തെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച്‌ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടൻ തന്നെ കേസില്‍ അന്വേഷണം ആരംഭിക്കും.
തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബിജെപി ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement