Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുന്നണി വിട്ട വനിതാ കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ച് സഹ കൗൺസിലർമാർ.

മുന്നണി വിട്ട വനിതാ കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ച്  സഹ കൗൺസിലർമാർ.

കോഴിക്കോട്: മുന്നണി വിട്ട വനിതാ കൗണ്‍സിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ച്  സഹ കൗൺസിലർമാർ. ഫറോക്ക് നഗരസഭയിലെ മുൻ ആർജെഡി കൗണ്‍സിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്.
        ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗില്‍ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. ഇന്നലെ നടന്ന കൌണ്‍സില്‍ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇന്നലെ സിപിഎം കൗണ്‍സിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത് എന്നവർ പറഞ്ഞു. കൗണ്‍സില്‍ തുടങ്ങാനിരിക്കെയാണ് എല്‍ഡിഎഫ് കൗണ്‍സിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തിയത്. ശേഷം കയ്യാങ്കളിയുണ്ടാകുകയും സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ആക്രമിച്ചുവെന്നും ഷനൂബിയ പറഞ്ഞു.
        ആര്‍ജെഡി വിട്ടതിന് ശേഷം ഇവര്‍ക്കെതിരെ പൊതുയോഗവും എല്‍ഡിഎഫ് സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തില്‍ ഭീഷണി ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷനൂബിയ പൊലീസിന് പരാതി നല്‍കിയിരുന്നു. വീടിന് നേരെയുണ്ടായ ആക്രമണത്തിലും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ കൂറുമാറിയതിനെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് എല്‍ഡിഎഫിന്റെ വാദം.

Post a Comment

0 Comments

Ad Code

Responsive Advertisement