Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രതിപക്ഷ അവിശ്വാസ പ്രമേയം എൽഡിഎഫ് പാസാക്കി: പാലായിൽ ചെയർമാൻ പുറത്ത്.

പ്രതിപക്ഷ അവിശ്വാസ പ്രമേയം എൽഡിഎഫ് പാസാക്കി: പാലായിൽ ചെയർമാൻ പുറത്ത്.


പാലാ: ഒടുവിൽ അനിവാര്യമായത് സംഭവിച്ചു. എൽഡിഎഫ് മുന്നണിയേയും കേരളാ കോൺഗ്രസ് പാർട്ടിയേയും മാസങ്ങളോളം വെട്ടിലാക്കിയ പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനെ എൽഡിഎഫ് തന്നെ അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു പുറത്താക്കി.
        പ്രതിപക്ഷത്തെ സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഭരണകക്ഷിയായ എൽഡിഎഫ് അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു. 14 ഭരണകക്ഷി അംഗങ്ങൾ, പ്രതിപക്ഷത്തിൻ്റെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഷാജു തുരുത്തൻ, ബിനു പുളിക്കക്കണ്ടം, ഷീബാ ജിയോ എന്നിവർ സഭയിലെത്തിയിരുന്നില്ല.
         ഇനിയുള്ള ഊഴം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തന്നെ തോമസ് പീറ്ററിനാണ്. എൽഡിഎഫിലെ ചെയർമാൻ കസേര വീതം വയ്ക്കൽ ധാരണ അനുസരിച്ച് ആദ്യ രണ്ട് വർഷം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനും അടുത്ത ഒരു വർഷം സിപിഎമ്മിനും നാലാം വർഷം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ഷാജു വി. തുരുത്തനും അവസാന വർഷം മാണി വിഭാഗത്തിലെ തന്നെ തോമസ് പീറ്ററിനുമായിരുന്നു ചെയർമാൻ സ്ഥാനം. എന്നാൽ, അങ്ങനെയൊരു ധാരണ ഇല്ലെന്നും അവസാന രണ്ടു വർഷവും തനിക്കുള്ളതാണെന്നുമായിരുന്നു ഷാജു തുരുത്തൻ്റെ അവകാശ വാദം.
        അതേസമയം, ഇന്ന് രാവിലെയും കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് ടോം ഷാജു കഴിയുന്ന ആശുപത്രിയിലെത്തി അനുരഞ്ജന മാർഗ്ഗങ്ങൾ തേടിയിരുന്നു. അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് തോൽപ്പിക്കുമെന്നും അടുത്ത മണിക്കൂറിൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നതുമായിരുന്നു ഒത്തുതീർപ്പ് നിർദ്ദേശം. എന്നാൽ, ഷാജു തുരുത്തന് ഇത് സ്വീകാര്യമായിരുന്നില്ല. ഇതെത്തുടർന്ന് പ്രതിപക്ഷമായ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയായ എൽഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement