Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ, ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി.

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ, ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി.
കൊച്ചി: റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളെ താഴെയിറക്കിയത്.
       രാവിലെ ആറേകാലോടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷൻ്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്ത് എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിൽ ആയതിനാൽ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് അടുക്കാനായില്ല. ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിനു ശേഷമാണ് ഇയാളെ പിടികൂടാനായത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയെങ്കിലും അവരും ഇറങ്ങാൻ തയ്യാറായില്ല. പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ ഇറക്കിയത്. ഒരു മണിക്കൂറോളം ഇരു ദിശകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement