Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു.

മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. 
തിരു.: മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് (27) ആണ് മരിച്ചത്. 
       ചൊവ്വാഴ്‌ച രാത്രി തിരുവനന്തപുരം പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ്.
       ജ്യോതിഷിന്റെ ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം പ്രസ് ക്ലബിലേക്കും തുടർന്ന് വീട്ടിലേക്കും കൊണ്ടുപോകും.

Post a Comment

0 Comments

Ad Code

Responsive Advertisement