Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ നാളെ.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ നാളെ. 
ജിദ്ദ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ നാളെ. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ.
      മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ ഒരു ദിവസം വൈകിയാണ് ഒമാനിൽ റംസാൻ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയാണ് ഒമാനിൽ ചെറിയപെരുന്നാൾ ആഘോഷിക്കുക.
       അതേസമയം, കേരളത്തിൽ ഇന്ന് മാസപ്പിറ കാണാൻ സാധിക്കുമോയെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. ഇന്ന് അമാവാസി ആയതിനാൽ പിറ കാണാൻ കഴിയാതെ വന്നാൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ച ആയിരിക്കും പെരുനാൾ.

Post a Comment

0 Comments

Ad Code

Responsive Advertisement