Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം.

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം.
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം. ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ രണ്ട് മുതൽ 10 വരെ നടക്കാനിരിക്കുന്ന ഈ വർഷത്തെ ജെഇഇ മെയിൻ രണ്ടാം ഘട്ട പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതായി സുരേഷ് ഗോപി വ്യക്തമാക്കി.
       ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിലെ പരീക്ഷാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർ jeemain.query@nta.ac.in വിലാസത്തിലേക്ക് തങ്ങളുടെ വിവരങ്ങൾ അയക്കേണ്ടതാണ്. അപേക്ഷകൾ സമർക്കേണ്ട അവസാന തീയതി 2026 മാർച്ച് 28 ആണ്.

Post a Comment

0 Comments

Ad Code

Responsive Advertisement