Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി : തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത.

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി : തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. 
തിരു.: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
       തമിഴ്നാടിന് മുകളിലായി കേരളത്തോടു ചേര്‍ന്നാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മന്നാര്‍ കടലിടുക്ക് മുതല്‍ തമിഴ്നാട് വഴി തെക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement