Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു.

പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു. 
തിരുവല്ല: പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു. മേപ്രാൽ മണമേൽപറമ്പിൽ ചാണ്ടിയുടെ (സുനിൽ) മകൻ സ്റ്റീവിൻ (14) ആണ് മരിച്ചത്.
       ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിലാണ് അപകടം ഉണ്ടായത്. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ആറ്റിൽ പോയത്. ഒഴുക്കിൽ മുങ്ങിപ്പോകുന്നതു കണ്ട് കൂട്ടുകാർ ബഹളം വച്ചപ്പോൾ ആളുകൾ ഓടിയെത്തിയാണ് കരയ്ക്ക് കയറ്റിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം പിന്നീട്. അമ്മ വിൻസി ഓസ്ട്രേലിയയിലാണ്. സഹോദരി: സ്റ്റെഫി മേരി ചാണ്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement