Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കണ്ണൂർ: ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തു നിന്ന് ജനവിധി തേടുന്നത്. 
       ഇ.പി. ജയരാജൻ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അടക്കമുള്ളവർ പിണറായിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം, ശ്രേയസ് കുമാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. 
       ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെ നേരിടാൻ യുഡിഎഫ് ഇറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വി.പി. അബ്ദു‌ൽ റഷീദിനെയാണ്. കഴിഞ്ഞ തവണ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറച്ച ആത്മവിശ്വാസത്തിൽ ആണ് ഇടതുകോട്ടയെന്നു വിശേഷിപ്പിക്കുന്ന മണ്ഡലത്തിൽ റഷീദ് മത്സരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement