Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.
ഇടുക്കി: മൂന്നാറിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. 
       മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement