Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്ത് ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ.

പത്ത് ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ.
ജറുസലേം: പത്ത് ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണയായി. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് പ്രഖ്യാപനം പുറത്തുവന്നത്. ശാശ്വത സമാധാനവും സ്‌ഥിരതയും ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് ജോസഫ് ഔൺ നന്ദി അറിയിച്ചതായി ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിനു ശേഷം ട്രംപിൻ്റെ ഓഫീസ് അറിയിച്ചു. താൽക്കാലിക വെടിനിർത്തലിന് താൻ സമ്മതിച്ചുവെന്നും ഇസ്രയേലിന് ലബനനുമായി ചരിത്രപരമായ കരാർ സൃഷ്ടിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement