Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു.
തിരു.: പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചു. സംസ്ഥാനത്ത് പരക്കെ കനത്ത പോളിംങാണ് രേഖപ്പെടുത്തിയതെന്നാണ് ഒടുവിൽ പുറത്തുവരുന്ന കണക്ക്. അഞ്ചുമണിയോടെ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും 70% പിന്നിട്ടിരുന്നു. അവസാന കണക്ക് വരുമ്പോൾ 78-80 % പോളിംഗ് പ്രതീക്ഷിക്കുന്നുണ്ട്.
       പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് പോളിങ്ങിനെ സാരമായി ബാധിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് എത്തിയ എല്ലാവർക്കും ടോക്കൺ നൽകിയിട്ടുണ്ട്. ഇവർ കൂടി വോട്ട് ചെയ്തു തീരുമ്പോൾ പലയിടങ്ങളിലും ഏഴുമണി കഴിയും. വോട്ട് ചെയ്യാൻ കാലതാമസം നേരിട്ടത് പലയിടത്തും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement