Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴയിൽ വീടുകൾക്ക് തീപിടിച്ചു.

ആലപ്പുഴയിൽ വീടുകൾക്ക് തീപിടിച്ചു.
ആലപ്പുഴ: മുഹമ്മ മുക്കാൽവെട്ടം ക്ഷേത്രത്തിന് സമീപം രണ്ട് വീടുകൾക്ക് തീപിടിച്ചു. സഹോദരങ്ങളായ മുഹമ്മ ചള്ളിയിൽ സുജിത്ത്, അജിത്ത് എന്നിവരുടെ അ കായലിന് സമീപമുള്ള വീടുകളിലാണ് തീപിടുത്തമുണ്ടായത്. വീടിന് അകത്തുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. ആളപായമില്ല.
       ഉച്ചയോടെ ആയിരുന്നു തീപിടുത്തം. രണ്ടു വീടുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു വീട്ടിൽ പടർന്ന തീ മറ്റേ വീട്ടിലേയ്ക്കും പടരുകയായിരുന്നു. ഒരു വീട്ടിലുള്ളവർ പളനി ദർശനത്തിനായി പോയിരിക്കുകയായിരുന്നു. മറ്റേ വീട്ടിൽ കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. സംഭവത്തിന് അൽപ്പം മുമ്പ് മാത്രമാണ് കുട്ടികൾ കടയിലേയ്ക്ക് പോയത്. ഇതിനാലാണ് കുട്ടികൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. ഒരു വീട് പൂർണ്ണമായും മറ്റേത് ഭാഗികമായും കത്തിനശിച്ചു. ചേർത്തലയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടുത്ത കാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement