Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഠിന ചൂടിന് ആശ്വാസമായി അടുത്ത ആഴ്ചയോടെ വേനൽ മഴ സാധ്യത.

കഠിന ചൂടിന് ആശ്വാസമായി അടുത്ത ആഴ്ചയോടെ വേനൽ മഴ സാധ്യത.
തിരു.: കഠിന ചൂടിന് ആശ്വാസമായി അടുത്ത ആഴ്ചയോടെ വേനൽ മഴ സാധ്യത. കോഴിക്കോട്ട് ഇന്ന് ഉച്ചകഴിഞ്ഞ് വേനൽ മഴ ലഭിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ പെയ്ത കനത്ത മഴയും കാറ്റും ചെറിയ തോതിൽ നാശം വിതച്ചു. താമരശ്ശേരി - മുക്കം പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
       സംസ്ഥാനത്ത് നിലവിലെ ഉയർന്ന താപനില ഞായർ / തിങ്കൾ വരെ തുടരും. ഏപ്രിൽ 28 മുതൽ ഇടിമിന്നൽ കാറ്റോടു കൂടിയ വേനൽ മഴ, എല്ലാ ജില്ലകളിലും കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കാൻ തുടങ്ങുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ താപനിലയിൽ കുറവ് പ്രതീക്ഷിക്കുന്നു, മെയ് ആദ്യവാരവും വേനൽ മഴ സാധ്യതയുണ്ട്. വേനൽ മഴ കൂടുതലും വൈകുന്നേരം / രാത്രി ആണ് ലഭിക്കുക പകൽ വെയിൽ തന്നെ ആയിരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement