Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.
തിരു: വേനല്‍ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഇന്നു വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
       ഇന്ന് (ശനി) താഴെ പറയുന്ന ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തെക്കൻ കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലും മധ്യ കേരളത്തില്‍ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മലബാർ മേഖലയില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
       നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement