Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളീയ സമൂഹം അനുഭവിച്ചു വന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടി: സാദിഖലി ശിഹാബ് തങ്ങൾ.

കേരളീയ സമൂഹം അനുഭവിച്ചു വന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടി: സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറം: കഴിഞ്ഞ 10 വർഷക്കാലമായി കേരളീയ സമൂഹം അനുഭവിച്ചു വന്ന യാതനകൾക്കും പീഡനങ്ങൾക്കും ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണ് യുഡിഎഫിന്റെ ഈ വമ്പിച്ച വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ജനങ്ങളെ പീഡിപ്പിച്ച ഭരണകൂടത്തിന് പലിശ ചേർത്തുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനം നൽകിയിരിക്കുന്നത്. യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണ് ഇതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള മികച്ച ഭരണം കാഴ്ചവെക്കാൻ യുഡിഎഫ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
       വിജയത്തിന് പിന്നാലെ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നടപടികൾ യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. മികച്ചൊരു ഭരണമായിരിക്കും യുഡിഎഫ് കാഴ്ചവെക്കുകയെന്നും അതിന് പ്രാപ്തരായ നേതാക്കൾ മുന്നണിയിലുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ ഉടൻ നടക്കും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി ആലോചിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്ന് കോൺഗ്രസിനും ലീഗിനും മന്ത്രിസ്ഥാനങ്ങളിൽ ശക്തമായ പ്രാതിനിധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement